കുടുംബശ്രീ

🌸 👩‍👩‍👧‍👦 🌺

കുടുംബശ്രീ

സ്ത്രീ ശാക്തീകരണത്തിലൂടെ സാമൂഹികവും സാമ്പത്തികവുമായ വികസനം

പാറക്കടവ് ഗ്രാമപഞ്ചായത്ത് | എറണാകുളം ജില്ല

🌼 കുടുംബശ്രീ – ഒരു ആമുഖം

പാറക്കടവ് ഗ്രാമപഞ്ചായത്തിന്റെ സാമ്പത്തികവും സാമൂഹികവുമായ വികസനത്തിൽ, പ്രത്യേകിച്ച് ദാരിദ്ര്യ നിർമ്മാർജ്ജനത്തിലും സ്ത്രീ ശാക്തീകരണ രംഗത്തും നിർണ്ണായക പങ്കുവഹിക്കുന്ന പ്രസ്ഥാനമാണ് കുടുംബശ്രീ. അടിസ്ഥാന തലത്തിലുള്ള അയൽക്കൂട്ടങ്ങൾ, വാർഡ് തലത്തിലുള്ള ഏരിയ ഡെവലപ്മെന്റ് സൊസൈറ്റി, പഞ്ചായത്ത് തലത്തിലുള്ള കമ്മ്യൂണിറ്റി ഡെവലപ്മെന്റ് സൊസൈറ്റി എന്നീ ത്രിതല സംവിധാനങ്ങളിലൂടെയാണ് പാറക്കടവ് കുടുംബശ്രീ പ്രവർത്തനങ്ങൾ കാര്യക്ഷമമായി ഏകോപിപ്പിക്കുന്നത്.

സാമ്പത്തിക സ്വയംപര്യാപ്തത ലക്ഷ്യമാക്കി ലഘുസമ്പാദ്യ പദ്ധതികളും മൈക്രോ ഫിനാൻസ് വായ്പകളും ലഭ്യമാക്കുന്നതിനൊപ്പം, ഒട്ടേറെ സൂക്ഷ്മ തൊഴിൽ സംരംഭങ്ങളും ജെ.എൽ.ജി ഗ്രൂപ്പുകൾ മുഖേനയുള്ള കാർഷിക മുന്നേറ്റങ്ങളും കുടുംബശ്രീയുടെ നേതൃത്വത്തിൽ മികച്ച രീതിയിൽ നടപ്പിലാക്കുന്നുണ്ട്.

ഗ്രാമപഞ്ചായത്തുമായി ചേർന്ന് ഭവന രഹിതർക്കുള്ള ലൈഫ് പദ്ധതി, അതിദരിദ്രർക്കുള്ള ആശ്രയ പദ്ധതി, ഹരിത കർമ്മ സേന വഴിയുള്ള മാലിന്യ സംസ്കരണം തുടങ്ങിയ അടിസ്ഥാന ജനക്ഷേമ പ്രവർത്തനങ്ങൾ താഴെത്തട്ടിൽ എത്തിക്കുന്നതിൽ കുടുംബശ്രീ പ്രവർത്തകർ മുൻപന്തിയിലുണ്ട്. കേവലം സാമ്പത്തിക ഉന്നമനം എന്നതിലുപരി, ഗ്രാമീണ വനിതകളുടെ നേതൃപാടവവും ആത്മവിശ്വാസവും വളർത്തുന്നതിലും പാറക്കടവ് ഗ്രാമപഞ്ചായത്തിനെ സമഗ്ര വികസനത്തിലേക്കു നയിക്കുന്നതിലും സി.ഡി.എസ് ഭരണസമിതിയുടെയും മുഴുവൻ അയൽക്കൂട്ടം അംഗങ്ങളുടെയും സേവനം നിസ്തുലമാണ്.

🏘️ കുടുംബശ്രീയുടെ ത്രിതല സംവിധാനം

👭

അയൽക്കൂട്ടം

അടിസ്ഥാന തലത്തിലുള്ള കൂട്ടായ്മ

🏡

ഏരിയ ഡെവലപ്മെന്റ് സൊസൈറ്റി

വാർഡ് തലത്തിലുള്ള ഏകോപനം

🏛️

കമ്മ്യൂണിറ്റി ഡെവലപ്മെന്റ് സൊസൈറ്റി

പഞ്ചായത്ത് തലത്തിലുള്ള ഏകോപനം

✨ കുടുംബശ്രീയിലൂടെ ലഭിക്കുന്ന സേവനങ്ങൾ

💰 സമ്പാദ്യവും വായ്പകളും
🏪 സൂക്ഷ്മ തൊഴിൽ സംരംഭങ്ങൾ
🌾 സംഘകൃഷി
🤝 ആശ്രയ പദ്ധതി
🧒 ബാലസഭ
💜 സ്നേഹിത ജെൻഡർ ഹെൽപ്പ് ഡെസ്ക്
👥 വിജിലന്റ് ഗ്രൂപ്പുകൾ
🎓 തൊഴിൽ പരിശീലനം
🏠 ലൈഫ് മിഷൻ സഹകരണം

📍 കുടുംബശ്രീ സി.ഡി.എസ് ഓഫീസ്

⏰

പ്രവർത്തന സമയം

രാവിലെ 10 മണി മുതൽ വൈകിട്ട് 05 മണി വരെ

📍

ഓഫീസ് വിലാസം

കുടുംബശ്രീ സി.ഡി.എസ് ഓഫീസ്,
പാറക്കടവ് ഗ്രാമപഞ്ചായത്ത്,
മൂഴിക്കുളം, കുറുമശ്ശേരി പി.ഒ – 683579

✉️

ഇ-മെയിൽ

parakkadav.cds@gmail.com

👩‍💼 കുടുംബശ്രീ അംഗങ്ങൾ

പാറക്കടവ് ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ് അംഗങ്ങളുടെ വിവരങ്ങൾ

ക്രമ നമ്പർപേര്സ്ഥാനംവാർഡ്ഫോൺ നമ്പർ
01ഇന്ദിര രാജപ്പൻസി.ഡി.എസ് ചെയർപേഴ്സൺ148943759763
02ലില്ലി തോമസ്വൈസ് ചെയർപേഴ്സൺ189947746347
03ഗ്രീഷ്മ ജോബിസി.ഡി.എസ് മെമ്പർ19745371640
04ഷൈബി വിൽസൺസി.ഡി.എസ് മെമ്പർ29746158413
05ഉഷ ഷൈജുസി.ഡി.എസ് മെമ്പർ39746242931
06ധന്യ ജോഷിസി.ഡി.എസ് മെമ്പർ49526740510
07രേഖ കൃഷ്ണകുമാർസി.ഡി.എസ് മെമ്പർ58281718871
08സുനിത ജോണിസി.ഡി.എസ് മെമ്പർ69947860981
09ബിന്ദു സന്തോഷ്സി.ഡി.എസ് മെമ്പർ79605338663
10മോഹിനി ചന്ദ്രൻസി.ഡി.എസ് മെമ്പർ89496200866
11പുഷ്പ ബാലകൃഷ്ണൻസി.ഡി.എസ് മെമ്പർ99188433130
12ജിൽഡ കെ ഡിസി.ഡി.എസ് മെമ്പർ109074945233
13ഷാനി ലാലുസി.ഡി.എസ് മെമ്പർ119895634583
14കോമളം രാജീവ്സി.ഡി.എസ് മെമ്പർ129947964766
15ജയ വിനോദ്സി.ഡി.എസ് മെമ്പർ139895605539
16ഡെയ്സി ടോമിസി.ഡി.എസ് മെമ്പർ159745262036
17ബീന രമേശ്സി.ഡി.എസ് മെമ്പർ169645080388
18രാധാമണി പി എസ്സി.ഡി.എസ് മെമ്പർ179400172613
19മിൽവി ഷിജുസി.ഡി.എസ് മെമ്പർ199947033325
20ഷീബ അഗസ്റ്റിൻസി.ഡി.എസ് മെമ്പർ209526931978