വാര്‍ഡ് 4 ഉപതെരഞ്ഞെടുപ്പിനായി വോട്ടര്‍ പട്ടികയില്‍ പേര് ഉള്‍പ്പെടുത്തുന്നതിന് 05.08.2026 തീയതി വരെ അവസരമുണ്ടായിരിക്കുന്നതാണ്. സാമൂഹ്യ സുരക്ഷ പെന്‍ഷന്‍ വാര്‍ഷിക മസ്റ്ററിംഗ് 30.09.2026 തീയതിക്കുള്ളില്‍ പൂര്‍ത്തീകരിക്കേണ്ടതാണ്.
കാഴ്ചപ്പാടും ദൗത്യവും

സമ്പൂര്‍ണ്ണ ഗുണമേന്മാ സംവിധാനം നടപ്പില്‍ വരുത്തുക വഴി സേവനാവകാശ നിയമം 2012 ന്‍റെ അന്തസത്ത ഉള്‍ക്കൊണ്ടും നിരന്തര വിലയിരുത്തലിലൂടെ സേവന സംവിധാനങ്ങള്‍ തുടര്‍ച്ചയായി മെച്ചപ്പെടുത്തിക്കൊണ്ടും പൊതുജനങ്ങള്‍ക്ക് സമയബന്ധിതമായി സേവനങ്ങള്‍ ലഭ്യമാക്കിയും സുതാര്യവും കാര്യക്ഷമവും അഴിമതി രഹിതവുമായ ഭരണ കാഴ്ച്ചവച്ച്, ജനങ്ങള്‍ക്കുള്ള സേവന ലഭ്യതയില്‍ അവരുടെ പരിപൂര്‍ണ്ണ സംതൃപ്തി ഉറപ്പു വരുത്തിയും പഞ്ചായത്തിന്‍റെ സമഗ്രമായ സാമ്പത്തിക സാമൂഹിക പുരോഗതി ലക്ഷ്യമിട്ടും ജനസൌഹൃദ പഞ്ചായത്തായി എന്നും നിലകൊള്ളുക എന്നതാണ് പാറക്കടവ് ഗ്രാമപഞ്ചായത്തിന്‍റെ നയം