ഉപതെരഞ്ഞെടുപ്പ്

July 21, 2026

പാറക്കടവ് ഗ്രാമപഞ്ചായത്ത് 4-ാം വാര്‍ഡില്‍ നടക്കാന്‍ പോകുന്ന ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായി 4-ാം വാര്‍ഡിലെ കരട് വോട്ടര്‍ പട്ടിക www.sec.kerala.gov.in എന്ന വെബ്സൈറ്റിലും ആലുവ താലൂക്ക് ഓഫീസ്, പാറക്കടവ് വില്ലേജ് ഓഫീസ്, പാറക്കടവ് ഗ്രാമപഞ്ചായത്ത് ഓഫീസ്, പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് എന്നിവിടങ്ങളില്‍ 21.07.2026 തീയതിയില്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. 01.01.2026 തീയതിയില്‍ 18 വയസ് പൂര്‍ത്തിയായവര്‍ക്ക് 05.08.2026 തീയതി വരെ വോട്ടര്‍ പട്ടികയില്‍ പേര് ഉള്‍പ്പെടുത്തുന്നതിന് സാധിക്കുന്നതാണ്.

  • order