കലണ്ടര്‍ പ്രകാരം യൂസര്‍ ഫീ നല്കി മാലിന്യങ്ങള്‍ ഹരിതകര്‍മ്മ സേനയ്ക്ക് കൈമാറേണ്ടതാണ്.
നിത്യ ജീവിതത്തിന്റെ ഭാഗമായുണ്ടാകുന്ന അജൈവ മാലിന്യങ്ങളായ ന്യൂസ് പേപ്പര്‍, പാല് കവര്‍, കടകളില്‍ നിന്നും ലഭിക്കുന്ന പാക്കേജിംഗ് കവറുകള്‍, ട്യൂത്ത് ബ്രഷ്, ട്യൂത്ത് പേസ്റ്റിന്റെ ഒഴിഞ്ഞ കവറുകള്‍, ഒഴിഞ്ഞ എണ്ണക്കവറുകള്, അരി, പഞ്ചസാര മുതലായ പലവ്യഞ്ജന സാധനങ്ങളുടെ കവറുകള്‍ തുടങ്ങിയവ കഴുകി വൃത്തിയാക്കി ഉണക്കിവെക്കേണ്ടതാണ്.
ഹരിതകര്‍മ്മ സേനാംഗങ്ങള്‍ എല്ലാ മാസവും വീടുകളില്‍ വന്ന് ശേഖരിക്കുന്നതാണ്.
പ്ലാസ്റ്റിക്ക്, സ്ക്രാപ്പ് എല്ലാ മാസവും എടുക്കുന്നതാണ്.
പ്രതികൂല കാലാവസ്ഥയില്‍ കലണ്ടര്‍ പ്രകാരമുള്ള ശേഖരണത്തില്‍ മാറ്റമുണ്ടായിരിക്കുന്നതാണ്.