പഞ്ചായത്തിന്‍റെ ഭൂമി ശാസ്ത്രം

എറണാകുളം ജില്ലയിലെ ആലുവ താലൂക്കില്‍ പാറക്കടവ് ബ്ളോക്ക് പാറക്കടവ് വില്ലേജ് പരിധിയില്‍ വരുന്ന ഗ്രാമപഞ്ചായത്താണ് പാറക്കടവ് ഗ്രാമപഞ്ചായത്ത്. 24.66 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണ്ണമുള്ള പഞ്ചായത്തിന്റെ അതിരുകള്‍ വടക്ക് തൃശ്ശൂര്‍ ജില്ലയിലെ കുഴൂര്‍ അന്നമനട, കൊരട്ടി പഞ്ചായത്തുകള്‍, കിഴക്ക് അങ്കമാലി മുനിസിപ്പാലിറ്റി, കറുകുറ്റി പഞ്ചായത്ത്, തെക്ക് നെടുമ്പാശ്ശേരി, കുന്നുകര, പുത്തന്‍വേലിക്കര പഞ്ചായത്തുകള്‍, അങ്കമാലി മുനിസിപ്പാലിറ്റി പടിഞ്ഞാറ് പുത്തന്‍വേലിക്കര, കുഴൂര്‍, കുന്നുകര, അന്നമനട പഞ്ചായത്തുകള്‍ എന്നിവയാണ്. കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട ലക്ഷ്മണ ക്ഷേത്രം പാറക്കടവ് ഗ്രാമപഞ്ചായത്തിലെ മൂഴിക്കുളത്താണ്. ലക്ഷ്മണപ്പെരുമാള്‍ എന്നറിയപ്പെടുന്നതുതന്നെ പെരുമാള്‍ ഭരണവുമായുള്ള ഈ പ്രദേശത്തിന്റെ ബന്ധത്തെ സൂചിപ്പിക്കുന്നു. പൌരാണികകാലത്തെ ബ്രാഹ്മണ വിദ്യാഭ്യാസകേന്ദ്രങ്ങളില്‍ ഒന്നായിരുന്നു മൂഴിക്കളം. ഇവിടെ ഓത്തു പഠിക്കുന്ന ഉണ്ണികള്‍ക്ക് വേണ്ടി നീക്കിവച്ചിരുന്ന ഭൂമി ഇപ്പോഴും ഉണ്ണിപ്പാടം എന്ന പേരിലറിയപ്പെടുന്നു. ശ്രീലക്ഷ്മണ ക്ഷേത്രത്തിലെ ശില്പചാരുത അനന്യസാധാരണമാണ്. ആര്യ ദ്രാവിഡ ബുദ്ധ ജൈന ഹൈന്ദവ സംസ്ക്കാരങ്ങള്‍ ഇവിടെ നിലനിന്നിരുന്നതായി സൂചകങ്ങള്‍ കാണാം. എ.ഡി. ആദിശതകങ്ങളില്‍ രൂപപ്പെട്ട ക്രൈസ്തവ സംസ്ക്കാരത്തിന്റെ ആദിമ കേന്ദ്രങ്ങളിലൊന്നായിരുന്നു മൂഴിക്കുളം. മൂഴിക്കുളത്തുള്ള പള്ളി ഏറ്റവും പുരാതനമായ ക്രൈസ്തവ ദേവാലയങ്ങളിലൊന്നാണ്. പ്രാചീന കേരളത്തിന്റെ ചരിത്രത്തില്‍ ഈ പഞ്ചായത്തില്‍പ്പെട്ട മൂഴിക്കുളത്തിന് സുപ്രധാനമായ സ്ഥാനമാണുള്ളത്. ആദ്യകാലത്ത് പഞ്ചായത്തില്‍ നിലനിന്നിരുന്നത് ക്ഷേത്ര സംസ്ക്കാരമായിരുന്നു. കേരളത്തിലെ മുഴുവന്‍ ക്ഷേത്രങ്ങള്‍ക്കും വേണ്ടിയുള്ള ഒരു ഭരണവ്യവസ്ഥ മൂഴിക്കുളം കച്ചം എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. മൂഴിക്കുളം ക്ഷേത്രത്തില്‍ നടന്നുവന്നിരുന്ന വാരവുമായി ബന്ധപ്പെട്ട് തിരുമൂഴിക്കളം രേഖ എന്നാന്ന് ചരിത്രത്തിലുണ്ട്. വേദപഠനത്തിനായി തിരുമൂഴിക്കളം ശാലയും ഉണ്ടായിരുന്നു. മൂഴിക്കുളം കച്ചം എന്നറിയപ്പെടുന്ന ചട്ടങ്ങള്‍ സാമൂഹ്യബന്ധങ്ങള്‍ക്ക് ആസ്പദമായ വഴക്കങ്ങളെ ക്രമീകരിക്കുന്നതിന് മലനാട്ടിലാകെ പ്രാബല്യത്തിലുണ്ടായിരുന്ന സംഹിതയായിരുന്നു