പഞ്ചായത്ത്

പാറക്കടവ് ഗ്രാമ പഞ്ചായത്ത് എന്നത് പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ ഭരണകാര്യങ്ങൾ നിർവ്വഹിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട 20 ജനപ്രതിനിധികളുടെ കൂട്ടായ്മയാണ്. ഒരു ഗ്രാമപഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം, അതൊരു ഗ്രാമസഭയുടെ തീരുമാനങ്ങളെ നടപ്പിലാക്കുകയും ദൈനംദിന ഭരണം നടത്തുകയും ചെയ്യുന്ന പ്രധാന സമിതിയാണ്.പഞ്ചായത്തിന്റെ പ്രധാന ഘടകങ്ങൾ ഇവയാണ്: പ്രസിഡൻ്റ് : പഞ്ചായത്തിന്റെ തലവനാണ്. യോഗങ്ങളിൽ അധ്യക്ഷത വഹിക്കുകയും പഞ്ചായത്തിൻ്റെ മൊത്തത്തിലുള്ള പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു. വൈസ് പ്രസിഡൻ്റ് : പ്രസിഡൻ്റിൻ്റെ അഭാവത്തിൽ ചുമതലകൾ വഹിക്കുന്നു. വാർഡ് മെമ്പർമാർ : പഞ്ചായത്തിലെ ഓരോ വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ. സ്റ്റാൻഡിങ് കമ്മിറ്റികൾ: തീരുമാനങ്ങൾ എളുപ്പമാക്കുന്നതിനായി, ധനകാര്യം, വികസനം, ക്ഷേമം,ആരോഗ്യം വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങൾക്കായി രൂപീകരിക്കുന്ന...

ആശ രഘുനാഥ്

പ്രസിഡൻ്റ്

പി പി ജോയി

വൈസ് പ്രസി‍ഡണ്ട് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ജിന്‍സി ബൈജു

ചെയര്‍പേഴ്സണ്‍,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

കെ സി ബിജു

ചെയര്‍മാന്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

മോളി തോമസ്

ചെയര്‍പേഴ്സണ്‍ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി

മുനീറ കെ

സെക്രട്ടറി ഇന്‍ ചാര്‍ജ്, ഗ്രാമ പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

സ്ഥലം : ആലുവ താലൂക്ക്, എറണാകുളം ജില്ല, കേരളം

വാര്‍ഡുകള്‍ : 20, നിയമസഭാ മണ്ഡലം : അങ്കമാലി, ലോകസഭാ മണ്ഡലം : ചാലക്കുടി

വില്ലേജ് : പാറക്കടവ്

ആകെ ജനസംഖ്യ (2011) : 30752

വിസ്തീര്‍ണ്ണം : 24.665ച.കി.മീ.

K-SMART App

K-SMART - Mobile App

Download Now

decorative icons

ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

പാറക്കടവ് പഞ്ചായത്തും പരിസര നദീതട പ്രദേശങ്ങളും കേരളത്തിലെ ആദിമ ജനവാസ കേന്ദ്രങ്ങളിലൊന്നായി പരിഗണിക്കപ്പെടുന്നു. മഹാശിലായുഗം മുതൽ ഇവിടെ മനുഷ്യവാസം ഉണ്ടായിരുന്നുവെന്ന് പുരാവസ്തു തെളിവുകൾ സൂചിപ്പിക്കുന്നു. പ്രാചീന കേരളചരിത്രത്തിൽ മൂഴിക്കുളം പ്രധാന കേന്ദ്രമായിരുന്നു; സാമൂഹിക ബന്ധങ്ങളെ നിയന്ത്രിച്ചിരുന്ന “മൂഴിക്കുളം കച്ചം” എന്ന ചട്ടസംഹിത ഏറെ പ്രസിദ്ധമായിരുന്നു. പെരുമാൾ വാഴ്ചയുടെ അവസാനത്തോടെയാണ് ഇതിന്റെ പ്രാധാന്യം കുറഞ്ഞത്. കൃഷിയായിരുന്നു ജനങ്ങളുടെ പ്രധാന ഉപജീവനമാർഗം, ഭൂസമവാക്യ നിയമം വരുന്നതുവരെ ജന്മി-കുടിയാൻ ബന്ധമാണ് സാമൂഹിക അടിത്തറയായി നിലനിന്നത്. അമ്പതുകളിലും അറുപതുകളിലും ജന്മിത്വത്തിനെതിരെ ശക്തമായ കർഷക പ്രക്ഷോഭങ്ങൾ ഇവിടെ അരങ്ങേറി. കുറുമശ്ശേരി പ്രദേശം എറണാകുളം ജില്ലയിലെ പഴക്കമേറിയ കർഷക തൊഴിലാളി പ്രസ്ഥാനങ്ങളുടെ കേന്ദ്രമായിരുന്നു. അയ്യപ്പൻകുട്ടി, ടി.സി. കണ്ണൻ, എം.കെ. കുമാരൻ തുടങ്ങിയ നേതാക്കൾ കർഷകസംഘടനകളെ...

കൂടുതൽ വായിക്കുക